വാര്‍ഷിക ധനകാര്യ പത്രിക 2024-25
മുളക്കുഴ ഗ്രാമപഞ്ചായത്ത്
2024-25 സാമ്പത്തിക വർഷ വാർഷിക ധനകാര്യ പ്രസ്താവന (AFS) റിപ്പോർട്ട്
മുളക്കുഴ ഗ്രാമപഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക ധനകാര്യ പ്രസ്താവന (Annual Financial Statement) പരിശോധിച്ചതിൽ, പഞ്ചായത്തിന്റെ ആകെ ബാധ്യതയും ആസ്തിയും ₹11,09,75,085/- രൂപയായി രേഖപ്പെടുത്തിയിട്ടുള്ളതായി കാണുന്നു. പഞ്ചായത്തിന്റെ റിസർവ് ആൻഡ് സർപ്ലസ് ഫണ്ട് ₹7,09,25,765/- രൂപയും പ്രത്യേക ആവശ്യങ്ങൾക്കുള്ള ഗ്രാന്റുകളും ഫണ്ടുകളും ₹3,34,37,259/- രൂപയും ആണ്.
2024-25 സാമ്പത്തിക വർഷത്തിൽ പഞ്ചായത്തിന് നികുതി വരുമാനമായി ₹90,24,199/- രൂപയും ഫീസ്, യൂസർ ചാർജുകൾ ഇനത്തിൽ ₹42,16,744/- രൂപയും വിവിധ ഗ്രാന്റുകൾ, സംഭാവനകൾ, നഷ്ടപരിഹാരങ്ങൾ എന്നിവയായി ₹18,17,87,106/- രൂപയും ലഭിച്ചിട്ടുണ്ട്. ആകെ വരുമാനം ₹19,59,83,557/- രൂപയാണ്.