വാര്‍ഷിക പദ്ധതി 2026-27
മുളക്കുഴ ഗ്രാമപഞ്ചായത്ത്
2026-27 വാർഷിക പദ്ധതി റിപ്പോർട്ട്
മുളക്കുഴ ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾ ഗ്രാമസഭകൾ, വികസന സെമിനാർ, വർക്ക് ഗ്രൂപ്പ് യോഗങ്ങൾ എന്നിവയുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് തയ്യാറാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ഉൽപ്പാദന മേഖല, സേവന മേഖല, പശ്ചാത്തല മേഖല, പട്ടികജാതി വികസന മേഖല എന്നിവ ഉൾപ്പെടുത്തി വിവിധ പദ്ധതികൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2026-27 വാർഷിക പദ്ധതിയിൽ പൊതുവിഭാഗത്തിനായി ₹7,03,62,718/- രൂപയും പട്ടികജാതി വിഭാഗത്തിനായി ₹2,42,05,000/- രൂപയും ഉൾപ്പെടെ ആകെ ₹9,45,67,718/- രൂപയുടെ പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഉൽപ്പാദന മേഖലയിലായി കാർഷിക വികസനം, ക്ഷീരവികസനം, കന്നുകാലി പരിപാലനം, ജൈവകൃഷി, പച്ചക്കറി കൃഷി, വനിതാ സ്വയംതൊഴിൽ സംരംഭങ്ങൾ, മത്സ്യബന്ധന അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.
സേവന മേഖലയിലായി ലൈഫ് ഭവന പദ്ധതി, പി.എം.എ.വൈ. ഭവന പദ്ധതി, ഭിന്നശേഷിക്കാർക്കുള്ള സ്കോളർഷിപ്പ്, അങ്കണവാടി പ്രവർത്തനങ്ങൾ, വയോജന ക്ഷേമപദ്ധതികൾ, പാലിയേറ്റീവ് കെയർ, ആരോഗ്യ മേഖലാ പദ്ധതികൾ, വനിതാ ശാക്തീകരണ പദ്ധതികൾ, കുട്ടികളുടെയും വിദ്യാർത്ഥികളുടെയും ക്ഷേമപരിപാടികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
പശ്ചാത്തല മേഖലയിലായി തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി, വിവിധ വാർഡുകളിലെ റോഡ് നവീകരണ പ്രവർത്തനങ്ങൾ, പഞ്ചായത്ത് ഓഫീസ് നവീകരണം, അങ്കണവാടി അടിസ്ഥാന സൗകര്യ വികസനം, പൊതുസ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ, ശുചിത്വ സൗകര്യ വികസനം തുടങ്ങിയ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
പട്ടികജാതി വിഭാഗത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യമാക്കി ഭവന നിർമ്മാണം, പഠനമുറി, ലാപ്ടോപ്പ് വിതരണം, ഈസി കിച്ചൺ, വയോജന സഹായം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പ്രത്യേക പദ്ധതികളും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, കാർഷിക ഉൽപ്പാദന വർദ്ധനവ്, സാമൂഹ്യ സുരക്ഷ, ആരോഗ്യ സംരക്ഷണം, ഭവന നിർമ്മാണം, വനിതാ-ശിശു ക്ഷേമം, പട്ടികജാതി വികസനം എന്നിവ ലക്ഷ്യമിട്ടാണ് 2026-27 വാർഷിക പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.