ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍ ചെങ്ങന്നൂര്‍ ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് മുളക്കുഴ. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 22.67 ചതുരശ്രകിലോമീറ്ററാണ്. ആലപ്പുഴ ജില്ലയുടെ തെക്കുകിഴക്കേ അറ്റത്ത് പത്തനംതിട്ട ജില്ലയുമായി അതിര്‍ത്തി പങ്കിട്ടുകൊണ്ട് മുളക്കുഴ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. ആലപ്പുഴ ജില്ലയുടെ ഇതര പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി മലകളും ചെറുകുന്നുകളും നിറഞ്ഞതാണ് ഈ പ്രദേശം. ആലപ്പുഴയില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ ദൂരെയായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമപഞ്ചായത്തിന്റെ അതിരുകളില്‍ വടക്കുഭാഗത്ത് ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി, ആറന്മുള പഞ്ചായത്ത് എന്നിവയും തെക്കുഭാഗത്ത് കുളനട, വെണ്മണി എന്നീ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ആലാ പഞ്ചായത്തും, കിഴക്കുഭാഗത്ത് മെഴുവേലി, ആറന്മുള എന്നീ പഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു. തിരുവിതാംകൂറിലെ കൊല്ലം ജില്ലയിലെ തിരുവല്ലാ താലൂക്കിലായിരുന്നു ആദ്യകാലത്ത്...
കൂടുതൽ വായിക്കുക